As received from Mr. Hussain Kattanam by email
പ്രായ പൂര്ത്തി് യും ബുദ്ധിയുമുള്ളവന്‍ ആരെങ്കിലും നിര്ബ‍ന്ധിചിട്ടല്ലാതെ ,സ്വന്തം ഇഷ്ട പ്രകാരം ഇസ്ലാമില്‍ നിന്നും പുറത്തു പോവുകയാണ് മത ഭ്രഷ്ട്.സത്യമത നിഷേധങ്ങളുടെ ഇനങ്ങളില്‍ ഏറ്റവും നീചമായതും കര്ശനന ശിക്ഷാ വിധികളുമുള്ളതായ ഒരു കുറ്റകൃത്യമാണിത്.ഇസ്ലാമിലേക്ക് വീണ്ടും മടങ്ങിയാലും മത ഭ്രഷ്ട്ഉണ്ടാകുന്നതു വരെ അവന്‍ ചെയ്ത നന്മ കള്ക്കൊെന്നും ഒരു പ്രതി ഫലവും കിട്ടുന്നതല്ല. മത ഭ്രഷ്ട നായി അവന്‍ മരണപ്പെടുന്ന പക്ഷം മരണം വരെ ഇസ്ലാമില്‍ ഉറച്ചു നില്കത്ത്തത് കൊണ്ട് അവന്‍ ജീവിത കാലത്ത് യാതൊരു ആരാധനയും നിര്വപഹിക്കാത്ത മഹാപാപിയായി കണക്കാക്കപെടുന്നതും കഠിന ശിക്ഷക്ക് ശാശ്വതമായി വിധേയമാക്കപെടുകയും ചെയ്യുന്നതാണ്‌.(തുഹ്ഫ, ശര്വാ നി.9:80).കുഫ് റിലേക്ക് ചാടണമോ ,വേണ്ടയോ എന്ന സംശയ ചിന്താഗതി ഹൃദയത്തിലുണ്ടാവുന്നതോടെ അവന്‍ മത ഭ്രഷ്ട നായി.അത് പോലെ അവന്‍ ഇപ്പോള്‍ കാഫിറാകുന്നുവെന്നോ ഭാവിയില്‍ കാഫിറാകുമെന്നോ തീരുമാനിക്കുന്നതോടെ തന്നെ അയാള്‍ മത ഭ്രഷ്ട നായി ത്തീര്ന്നു . (തുഹ്ഫ 9:81)

കാഫിറാകുന്ന വാക്കുകള്‍
.

നിര്ബന്ധിക്കപെടാതെ ,സ്വന്തം ഇഷ്ടപ്രകാരം കാഫിറാകുന്ന വാക്ക് പറയുന്നതോടെ മത ഭ്രഷ്ടനാകുന്നു.ഇന്ന കാരിയമുണ്ടായാല്‍ ഞാന്‍ കാഫിറാകും എന്ന് പറഞ്ഞാല്‍ ആ സംഭവം ഉണ്ടാകുന്നതിനു മുന്നേ തന്നെ , പ്രസ്തുത വാക്ക് പറയുന്നതോടെ അവന്‍ മത ഭ്രഷ്ടനാകും.ബുദ്ധി പരമയോ , മത പരമായോ, സാധാരണ ഗതിയിലോ ഒരിക്കലും സംഭവിക്കാത്ത ഒരു സംഗതിയോടു ബന്ധപ്പെടുത്തി “അതുണ്ടായാല്‍ ഞാന്‍ ഞാന്‍ കാഫിറായികൊള്ളാം”എന്ന് പറഞ്ഞാല്‍ പോലും ഇത്തരം വാക്ക് പറയുന്ന സമയത്ത് തന്നെ അവന്‍ ഇസ്ലാമില്‍ നിന്നും പുറത്തായി.(തുഹ്ഫ 9:81-83)

പരിഹാസത്തോടെ യുള്ള കുഫ്ര്‍ വചനം.
പരിഹാസ്യമായി ഇത്തരം വാക്കുകള്‍ പറഞ്ഞാലും മത ഭ്രഷ്ടനാവുക തന്നെ ചെയ്യും.


ഉദാഹരണങ്ങള്‍.


1. ഒരാളോട് “താങ്കളുടെ നഖം മുറിക്കു ! അത് സുന്നത്താണ് “എന്ന് പറയപ്പെട്ടു. ‘നഖം മുറിക്കല്‍ സുന്നത്തായാലും ശരി ഞാനത് ചെയ്യില്ല ‘എന്ന് പരിഹാസ പൂര്വംര മറുപടി പറഞ്ഞാല്‍ അവന്‍ മത ഭ്രഷ്ടനായി. (തുഹ്ഫ 9:84,മുഗ് നി 4:135).

2. ‘നബി (സ്വ) ഭക്ഷണ ശേഷം മൂന്നു വിരലുകള്‍ നക്കാറുണ്ടായിരുന്നു.’വെന്നു ഒരാളോട് പറയപ്പെട്ടു ‘വിരല് നക്കലൊന്നും ഒരു മര്യാദയല്ല. എന്നവന്‍ മറുപടി പറഞ്ഞു.അതോടെ അവന്‍ കാഫിരായി.

3. അല്ലാഹുവോ നബിയോ (സ്വ) എന്നോട് ഇന്ന കാര്യം കല്പ്പിച്ചലും ഞാനത് ചെയ്യുകയില്ല. എന്ന് പറയല്‍ .

4. ഒരു സ്ഥലം അല്ലെങ്കില്‍ ഒരു വസ്തു അതിനെ ബന്ധപ്പെടുത്തി അള്ളാഹു ഇവിടെ ഒരു ഖിബ് ല യാക്കിയാലും ഞാനതിലേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ തയ്യാറല്ല എന്ന് പറയല്‍.

5. അള്ളാഹു ഇന്ന വ്യക്തിയെ നബിയാക്കിയാലും അവന്‍ പറയുന്നത് ഞാന്‍ വിശ്വസിക്കുകയില്ല. എന്ന് പറയല്‍.

6. ഒരു നബിയോ മല ക്കോ ഇന്ന കാര്യം കൊണ്ട് എന്റെയടുത്ത് സാക്ഷി നിന്നാലും ഞാനത് സ്വീകരിക്കുകയില്ല എന്നുപറയല്‍.

7. അമ്പിയാക്കള്‍ (പ്രവാചകന്മാര്‍)പറഞ്ഞത് സത്യമാണെങ്കില്‍ നാം രക്ഷപ്പെടും.എന്നുപറയല്‍ (സത്യമാണെങ്കില്‍ എന്ന സംശയമാണിവിടെ പ്രശ്നം )

8. നബി (സ്വ) മനുഷ്യനോ ജിന്നോ എന്നെനിക്കറിയില്ലന്നോ , നബി (സ്വ) ജിന്നാണെന്നോപറയല്‍.

9. ഇതര മതസ്ഥര്‍ കാഫിര്‍ തന്നെയാണോ എന്ന് സംശയം പറയല്‍.

10. അല്ലാഹുവിന്റെ നാമങ്ങളിലൊന്നിനെ നിസ്സാരമാക്കല്‍

11. നബി (സ്വ) തങ്ങളുടെ ഏതെന്കിലും ഒരു അവയവത്തെ നിസ്സാരമാക്കി ഇകഴ്ത്തി പറയല്‍.

12. ‘ഈമാന്‍ എന്താണെന്നനിക്കറിയില്ല‘ന്നു നിസ്സാരമാക്കി പറയല്‍.

13. ലാ ഹൌല വലാ ഖുവ്വത്തു ഇല്ലാ ബില്ലാഹി ചോല്ലുന്നയളോട് ‘ലാ ഹൌല കൊണ്ടൊന്നും വിശപ്പടങ്ങില്ലല്ലോ’എന്ന് പറയല്‍.

14. എനിക്ക് ഇത്രയധികം രോഗമുണ്ടായിട്ടും അള്ളാഹു എനിക്ക് നിസ്കാരം നിര്ബലന്ധമാക്കിയാല്‍ അള്ളാഹു എന്നെ ആക്രമിച്ചവന്‍ എന്ന് പറയല്‍.

15. ആക്രമിക്കപെട്ടവന്‍ പറഞ്ഞു ‘ഇതെല്ലം അല്ലാഹുവിന്റെ വിധി മൂലമാണ് എനിക്ക് സംഭവിച്ചത്.’ ഇത് കേട്ട് അക്രമി പറയുന്നു. ‘അല്ലാഹുവിന്റെ തീരുമാനമൊന്നും ഇതിനാവശ്യമില്ല. അതൊന്നുമില്ലാതെ തന്നെ നടത്തി കാണിക്കാം’. ഈ വാക്ക് പറഞ്ഞതോടെ അക്രമി കാഫിരായി.

16. വ്യഭിചാരമോ മദ്യപാനമോ നടത്തുമ്പോള്‍ അല്ലാഹുവിന്റെ പേരിനെ നിസ്സരമാകി ‘ബിസ്മില്ലാഹി’ പറയല്‍.

17. നീ കളവാണ് പറയുന്നത് എന്ന് ബാങ്ക് വിളിക്കുന്നവനോട് പറഞ്ഞു ബാങ്കിനെ കലവാക്കല്‍.

18. ‘ഒരു പ്ലേറ്റ് ഇറച്ചിയും പത്തിരിയുമാണ് മത വിജ്ഞാനത്തെക്കാള്‍ ഗുണകരം’ എന്ന് പറയല്‍.

19. ‘എന്റെ ധനം ഞാന്‍ അല്ലാഹുവിന്റെ യടുക്കല്‍ സൂക്ഷിച്ചു’. എന്നൊരാള്‍ പറഞ്ഞു. ഇത് കേട്ട മറ്റൊരാള്‍ നിസ്സാരമാക്കി പറയുന്നു ‘ധനം മോഷ്ടിക്കപെട്ടാല്‍ കള്ളന്റെ പിറകെ പോകാത്ത വന്റെയ്ടു ക്കലാണ് നീ നിന്റെ ധനം സൂക്ഷിച്ചത്.’ ഈ വാക്ക് പറഞ്ഞവന്‍ കാഫിര്‍ ആയി.

20. നിനക്ക് എന്നെ മുസ്ലിമായി മരിപ്പിക്കാനാണ് ഇഷ്ടമെന്കില്‍ മുസ്ലിമായി മരിപ്പിക്കൂ , കാഫിറായി മരിപ്പിക്കാനാണ് താല്പര്യമെങ്കില്‍ കാഫിറായി മരിപ്പിക്കൂ.ഇപ്രകാരം അല്ലാഹുവിനോട് പറയല്‍.

21. ക്രിസ്തീയ മതം പോലുള്ള ഇതര മതം സ്വീകരിക്കുന്നവന്‍ കാഫിറല്ല എന്ന് പറയല്‍.

22. ‘നീ എന്റെ സമ്പത്തും സന്താനവും പിടിച്ചെടുത്തു. ഇനിയും നീ എന്തെല്ലാം കാട്ടി കൂട്ടും’ ? എന്നോ ‘ഇനിയെന്താണ് നീ ചെയ്യാന്‍ ബാക്കി’ ? എന്നോ അല്ലഹുവിനോട് പറയല്‍.

23. ഇസ്ലാമതം സ്വീകരിച്ചവര്ക്ക്ത ധനം നല്കുുന്നത് മുസ്ലിമായി ജനിച്ച ഒരാള്‍ കണ്ടു ഇപ്രകാരം പറയുക ‘ഞാന്‍ കാഫിറായിരുന്നുവെങ്കില്‍ നന്നായേനെ, എങ്കില്‍ എനിക്ക് മുസ്ലിമാവുമ്പോള്‍ പണം കിട്ടുമായിരുന്നു.’

24. ‘ജൂതന്മാരാണ് മുസ്ലിം കളെക്കാള്‍ ഭേദം , കാരണം ജൂതര്‍ അവരുടെ കുട്ടികളെ പഠിപ്പിക്കുന്നവരോട് നീതി കാണിക്കുന്നു’.എന്ന് വിദ്യാര്ത്ഥികളോട് ഗുരുനാഥന്‍ പറയല്‍.(മു ഗ് നി: 4/135 ശര് വാനി : 9/84 )
 
As received from Mr.Shami Naval by email

‘മഫാതീഹുല്‍ മഫാതീഹ് ’ എന്ന കൃതിയില്‍ പറയുന്നു: വല്ലവനും നബി(സ)സ്വപ്നം കണ്ടാല്‍ അവന്റെ അന്ത്യം നന്നായി തീരുന്നതാണ് .നബി (സ) യുടെ ശുപാര്‍ശ ലഭിക്കുകയും അവന്‍ സ്വര്ഗ്ഗാവകാശി യാവുകയും ചെയ്യുന്നു .തനിക്കും തന്റെ മാതാപിതാക്കള്‍ക്കും അള്ളാഹു പൊറുത്തു തരുന്നു .പന്ത്രണ്ടു തവണ ഖുര്‍-ആന്‍ ഖത്തം തീര്‍ത്ത പോലുള്ള പ്രതിഫലം ലഭിക്കുന്നു. മരണ വേദന ലഘൂകരിക്കപെടുകയും ഖബര്‍ ശിക്ഷയില്‍ നിന്ന് അവനു സുരക്ഷിതനാവുകയും ചെയ്യുന്നു. അന്ത്യ നാളിലെ ഭീതികളില്‍ നിന്ന് അവനു സംരക്ഷണം കിട്ടുന്നു. ഇഹപര ആവശ്യങ്ങള്‍ പൂര്തീകരിക്കപെടുകയും ചെയ്യുന്നു.”  ഞാന്‍ പറയട്ടെ—മുഴുവന്‍ പ്രവാചക സ്നേഹികളും തിരുദര്‍ശനം ആഗ്രഹിക്കുന്നു. ഏറ്റം മഹത്തായൊരു ആഗ്രഹമാണിത്. ഇത് ഏതൊരുത്തനു സഫലമാകുന്നുവോ അവനു അള്ളാഹു രഹസ്യ ജ്ഞാനങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. അങ്ങിനെയവന്‍ പ്രവാചക പ്രകാശത്തിന്റെ സാഗരത്തില്‍ വിലയിക്കുകയും നീന്തുകയും ചെയ്യുന്നു. അള്ളാഹു പറയുന്നു “അള്ളാഹു അവന്‍ ഉദ്ദേശിക്കുന്നവരോട് പ്രത്യേക കരുണ കാണിക്കുന്നു.”(അല്‍ ബഖറ 105 , ആലു ഇംറാന്‍. 74)  “താങ്കളുടെ രക്ഷിതാവ് അവനുദ്ദേശിച്ചത് സ്രഷ്ടിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.”(അല്‍ ഖസ്വസ്‌ :68 ) ദര്‍ശനം നിനവില്‍  നബി (സ) യെ ഉണര്‍ച്ചയില്‍ ദര്‍ശിക്കാന്‍ കഴിയുമോ.? മഹാനായ ഇബ്നു ഹജര്‍ ഹൈതമി (റ)യോട് ഇത് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 225)  ഇങ്ങനെ കാണാം:ഒരു വിഭാഗം അതിനെ നിഷേധിക്കുന്നു. മറ്റൊരു വിഭാഗം സാധ്യമാണെന്നും പറയുന്നു, അത് സാധ്യമാകുമെന്നതാണ് സത്യം.വിശ്വസ്തരായ സജ്ജനങ്ങള്‍ ഇത് അംഗീകരിച്ചു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബുഖാരി ഉദ്ദരിച്ച ഒരു നബി വചനം ഇതിനു ലക്ഷ്യമായി അവര്‍ എടുത്തു കാട്ടുകയും ചെയ്യുന്നു. നബി(സ) പറയുന്നു: “എന്നെ വല്ലവനും സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയിലും അവന്‍ എന്നെ കാണുന്നതാണ് .”(ബുഖാരി :6592,മുസ് ലിം:2266)  അതായത് തന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണുന്നതാണ്, അല്ല അക കണ്ണ് കൊണ്ട് കാണു മെന്നാണ് വിവക്ഷയെന്നും പറയപ്പെടുന്നു. എന്നാല്‍ അന്ത്യ നാളില്‍ കാണുമെന്നാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ധരിക്കുന്നത് ശരിയല്ല. കാരണം , സ്വപ്നം കണ്ടവരും അല്ലാത്തവരുമായ മുഴുവന്‍ സമുദായവും അന്ത്യനാളില്‍ നബിയെ കാണുന്നതാണല്ലോ. അപ്പോള്‍ ഉണര്ച്ചയില്‍ കാണുമെന്ന് കരാര്‍ ചെയ്തതിന്റെ ഉദ്ദേശ്യം ഐഹിക ലോകത് ഒരു തവണയെങ്കിലും കാണുമെന്ന് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക്‌ ഈ സൌഭാഗ്യം ലഭിക്കുന്നത് മരണസന്ന വേളയിലത്രേ.പ്രവാചകരെ നേരിട്ട് ദര്‍ശിക്കാതെ ആത്മാവ് വിട്ടു പിരിയുകയില്ല.അങ്ങിനെ പ്രവാചകര്‍ നല്‍കിയ കരാര്‍ പാലിക്കപെടുന്നു.എന്നാല്‍ ചില അസാധാരണ വ്യക്തികള്‍ക്ക് ഉണര്ച്ചയിലുള്ള ദര്‍ശനം മരണവേളക്ക് മുന്‍പ്‌ ഉണ്ടായേക്കാം. പല പ്രാവശ്യം ഉണ്ടായേക്കാം.തങ്ങളുടെ യോഗ്യത,പ്രവചകരോടുള്ള ബന്ധം, തിരു ചര്യയെ പിന്പറ്റല്‍ ഇതിന്റെ യൊക്കെ തോതനുസരിച്ചാവും ആ ദര്‍ശനം. തിരുചര്യ പിന്തുടരുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍ ദര്‍ശനത്തിനു വിഘ്നമാവും .  അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ അലവി മാലികി തന്റെ “ദഖായിറുല്‍ മുഹമ്മദിയ്യ” എന്ന കൃതിയില്‍ രേഖപെടുതിയത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.”വല്ലവനും എന്നെ സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയില്‍ അവന്‍ എന്നെ കാണുന്നതാണ്.”എന്ന നബി വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു.”ദുനിയാവില്‍ തന്നെ കാണുമെന്നതാണ് ഇതിന്റെ താല്പര്യം .മരണാസന്ന വേളയിലെങ്കിലും കാണാതിരിക്കില്ല. പരലോകത്ത് കാണുമെന്നാണ് ഇതിന്റെ താല്പര്യം എന്ന് വ്യഖ്യാനിച്ചവര്‍ക്ക് പണ്ഡിതന്മാര്‍ മറുപടി കൊടുത്തിട്ടുണ്ട്‌. സ്വപ്നം കണ്ടവരും അല്ലാത്തവരുമായ വിശ്വാസികള്‍ അഖിലവും പരലോകത്ത് വെച്ച് പ്രവാചകരെ കാണുമെന്ന് നിരവധി നബി വചനങ്ങള്‍ സാക്ഷീകരിക്കുന്നുണ്ട്. തന്നെയുമല്ല സത്യനിഷേധികളും കപട വിശ്വാസികളുമൊക്കെ പരലോകത്ത് നബിയെ കാണുന്നതാണ്. നബിയുടെ മഹനീയ സ്ഥാനങ്ങള്‍ അവര്‍ക്കപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ പൂര്‍ണ്ണ വിശ്വാസികള്‍ ദുനിയാവില്‍ തന്നെ ഉണര്ച്ചയില്‍ നബിതങ്ങളെ ദര്‍ശിക്കുന്നതാണ് .അത്തരം വിശ്വാസികളുടെ ഹൃദയത്തെ അള്ളാഹു ഇങ്ങിനെ വിശേഷിപ്പിക്കുന്നു.”അതൊരു വിളക്കുമാടം പോലെയാണ്.അതില്‍ ഒരു വിളക്കുണ്ട്.വിളക്ക് സ്ഫ്ടികത്തിനകത്താണ്.സ്ഫടികം ഒരു നക്ഷത്രം പോലെയിരിക്കുന്നു.കിഴക്ക് ഭാഗത്ത് ഉള്ളതോ  പടിഞ്ഞാറു ഭാഗത്ത് ഉള്ളതോ അല്ലാത്ത അനുഗ്രഹിത ഒലിവ് വൃക്ഷത്തില്‍നിന്നാണ് അതിനു ഇന്ധനം നല്‍കപ്പെടുന്നത്. അതിന്റെ എണ്ണ തീ തട്ടിയില്ലെന്കിലും പ്രകാശിതമാവുന്നു.പ്രകാശത്തിനു മേല്‍ പ്രകാശം.”(അന്നൂര്‍ 35)  “സത്യ വിശ്വാസിയുടെ ഹൃത്തടം ജ്ഞാനവും അറിവും കൊണ്ട് അള്ളാഹു പ്രകാശമാക്കുമെന്നതിന്റെ ഉപമയാണിത്.ഇത് പോലുള്ള ഹൃദയത്തിനുടമകളാണ് നബിയെ ഉണര്‍ച്ചയില്‍ കാണാനും അദൃശ്യങ്ങള്‍ അറിയാനും അര്‍ഹരായവര്‍.”( ദഖായിറുല്‍ മുഹമ്മദിയ്യ) ഈ ദര്‍ശനത്തിനുള്ള അര്‍ഹതക്ക് വേണ്ടി ഞാന്‍ അല്ലാഹുവിനോട് തേടുന്നു. ആ വഴിയില്‍ അവന്‍ നമ്മെ പ്രകാശിപ്പിക്കട്ടെ. അവന്‍ സര്‍വ്വ ശക്തനും ഉത്തരം നല്കുന്നവനുമെത്രേ .  തിരുദര്‍ശനം സാധ്യമാകുന്നത് എങ്ങിനെ.......? തിരു ദര്‍ശനത്തി നുതകുന്ന ഫാഇദകള്‍ (ഉപകാര വചനങ്ങള്‍) പറയാം.
1. ഖദര്‍ സൂറത്ത് 21 പ്രാവശ്യം ഓതുക .സൂര്യനുദിക്കുമ്പോഴും ,അസ്തമിക്കുമ്പോഴും .എങ്കില്‍ നബി(സ) സ്വപ്നം കാണുന്നതാണ്. (വസാഇലുശ്ശാഫി;421) 
2. സൂറത്ത് കൌസര്‍ ഒരുരാത്രി ആയിരം തവണ പാരായണം ചെയ്യുക,എങ്കില്‍ തിരു ദര്‍ശനമുണ്ടാവുന്നതാണ് (വസാഇലുശ്ശാഫി;424) ഇത് പരീക്ഷിച്ചു ബോധ്യപെട്ട കാര്യമാണ് .  3. പ്രവാചകരെ സ്വപ്നം കാണണമെന്ന ഉദ്ദേശത്തോടെ സൂറത്ത് മുസ്സമ്മില്‍ 41 തവണ ഒതുക. . (വസാഇലുശ്ശാഫി;418)എങ്കില്‍ കാണുമെന്ന് തീര്‍ച്ച .ഇത് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട് അല്ലാഹുവിനു സ്തുതി. 
4. ഖസീദത്തില്‍ അസ്റാറില്‍ പറയുന്നു.വെള്ളിയാഴ്ച ദിവസം ആയിരം തവണ ഖദര്‍ സൂറത്ത് പാരായണം ചെയ്യുന്നവര്‍ നബി (സ) യെ സ്വപ്നം കാണാതെ മരണപ്പെടുക യില്ലെന്ന്, ചില പണ്ഡിതന്മാര്‍ അരുള്‍ ചെയ്തിട്ടുണ്ട്. 
5. സൂറത്തുല്‍ കൌസറിന്റെ പ്രത്യേകതയില്‍ ചിലര്‍ പറയുന്നു. വെള്ളിയാഴ്ച രാവു അത് ആയിരം പ്രാവശ്യം പാരായണം ചെയ്യുകയും ആയിരം പ്രാവശ്യം സ്വലാത്ത് ചെല്ലുകയും ചെയ്‌താല്‍ നബി (സ) യെ സ്വപ്നം കാണുന്നതാണ്. ഞാന്‍ പറയട്ടെ ധാരാളം പേര്‍ പ്രിശോധിച്ചരിഞ കാര്യമാണ്. 
6. ചില മഹത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവ് പാതി കഴിഞ്ഞു ആയിരം തവണ ഖുറൈശ് സൂറത്ത് പാരായണം ചെയ്യുകയും വുള് ചെയ്തു ശുദ്ധിയോടെ ഉറങ്ങുകയും ചെയ്താല്‍ നബിദര്‍ശനം ഉണ്ടാവുന്നതാണ്. ഇതും പരീക്ഷിച്ചിട്ടുണ്ട്. 
7. ഇബ് നു അബ്ബാസ്‌ (റ)പറയുന്നു.”ഇഖ് ലാസ് സൂറത്ത് ആയിരം തവണ ഒരു രാവില്‍ പരായണം ചെയ്‌താല്‍ നബി (സ) യെ സ്വപനം കാണുന്നതാണ്. ഇത് പരിശോധിച്ച് ബോധ്യപെട്ടിട്ടുണ്ട്. 
8. ഇബ് നു അബ്ബാസ്‌ (റ) നിവേദനം. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക .ഓരോ റക്അതി ലും ഫതിഹക്ക് ശേഷം 25 പ്രാവശ്യം ഇഖ് ലാസ് സൂറഃ ഒതുക . നിസ്കരനന്തരം ആയിരം പ്രാവശ്യം നബിയ്ടെ മേല്‍ ഈ സ്വലാത്ത് ചെല്ലുക. (സ്വല്ലല്ലാഹു അലാ മുഹമ്മദിന് നബിയ്യില്‍ ഉമ്മിയ്യി ).എങ്കില്‍ അടുത്ത വെള്ളിയഴ്ച്ചക്കുള്ളില്‍ നബി(സ) യെ കിനാവ് കണ്ടാല്‍ അവന്റെ ദോഷങ്ങള്‍ അള്ളാഹു പൊറുത്തു തരുന്നതാണ്.(ശൈഖു യൂസുഫു നബ് ഹാനി യുടെ സആദത്തുദ്ദാറൈന്‍ നോക്കുക :489) 
9. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക.ഓരോ റക്അതി ലും ഫാതിഹക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യ് അഞ്ചു തവണ വീതം ഒതുക നിസ്കരനന്തരം ധാരാളം സ്വലാത്ത് ചെല്ലുക എങ്കില്‍ ദര്‍ശനം ഉണ്ടാകും. ഇത് സംബന്ധമായി ഒരു ഹദീസ്‌ ഖുതുബുല്‍ അക്താബു തങ്ങളുടെ മേല്‍ “അല്‍ അദ്കാര്‍”എന്ന കൃതിയില്‍ ഉള്ളതായി “മഫാതീഹുല്‍ മഫാതീഹ്”എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. 
10. നബി(സ)അരുള്‍ ചെയ്തതായി നിവേദനം.വല്ലവനും എന്നെ കിനാവ് കാണണമെന്നു ദ്ദേശിക്കുന്നു എങ്കില്‍ വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കട്ടെ .ഈ രണ്ടു റകഅതുകളായി. ഓരോ റക്അതിലും ഫാതിഹക്ക് ശേഷം വള്ളുഹാ,അലം നഷ്റഹ്,ഇന്നാ അന്‍സല്‍നാഹു,ഇദാ സുല്‍സിലത്തില്‍ അര്‍ളു എന്നീ സൂറത്തുകള്‍ ഓതുകയും നിസ്കാര ശേഷം 70 പ്രാവശ്യം എന്റെ മേല്‍ സ്വലാത്ത് ചെല്ലുകയും ചെയ്യട്ടെ . എങ്കില്‍ എന്നെ കിനാ കാണുന്നതാണ്.

    Author

    I am Harib from Kalpakanchery, Malappuram Dist, Kerala India.

    Presently @ Dubai, working in Dubai Health Authority (DHA)

    Archives

    December 2010

    Categories

    All